ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിയുടെ മരണം; സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ !

തിങ്കള്‍, 2 മെയ് 2022 (08:18 IST)
ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഷവര്‍മ വിറ്റ സ്ഥാപനത്തിനെതിരെ നടപടിയെടുക്കും. ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു പോന്നിരുന്നത്. ജനുവരിയില്‍ ഇവര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും വെബ്‌സൈറ്റില്‍ അപേക്ഷ നിരസിച്ചുവെന്നാണ് നിലവില്‍ കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സിനുള്ള അപേക്ഷ അപൂര്‍ണമാണെങ്കില്‍ 30 ദിവസത്തിനകം പിഴവുകള്‍ തിരുത്തി സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈസന്‍സിനായി നല്‍കിയ അപേക്ഷയാണു കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍