ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 മെയ് 2022 (07:20 IST)
ആര്‍ എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം. പ്രതിയായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കുപ്പികളില്‍ പെട്രോള്‍ നിറച്ച് വീടിനുനേരെ എറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍