പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഹോട്ടല്‍ പാചകക്കാരന്‍ കസ്റ്റഡിയില്‍; 60ലധികം പേര്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ജനുവരി 2023 (10:22 IST)
പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഹോട്ടല്‍ പാചകക്കാരന്‍ കസ്റ്റഡിയില്‍. മജിലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാര്‍ ആണ് പിടിയിലായത്. ഹോട്ടല്‍ ഉടമ ഒളിവിലാണ്. 60ലധികം പേരാണ് കുഴിമന്തി കഴിച്ച് ചികിത്സ തേടിയത്. അതേസമയം ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച് നഗരസഭാ ഓഫീസിലേക്ക് നടക്കും. കഴിഞ്ഞദിവസം രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയാണ് ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
പിന്നാലെ ഭക്ഷ്യവിഷബാധയുടെ എണ്ണം കൂടുകയായിരുന്നു. വയറിളക്കവും ശര്‍ദ്ദിയും ക്ഷീണവും ആണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article