കേരളം ഉള്‍പ്പെടെ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം

ശ്രീനു എസ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (17:05 IST)
കേരളം ഉള്‍പ്പെടെ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം. ഞായറാഴ്ചവരെ നാലു ദിവസങ്ങളില്‍ കനത്തമഴ പെയ്യുമെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴയ്ക്ക് സാധ്യയുണ്ടായിരിക്കുന്നത്. 
 
കേരളത്തില്‍ പെരിയാര്‍ പ്രദേശത്ത് ശക്തമായ മഴ ലഭിക്കുമെന്നും ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരുമെന്നും പ്രവചനമുണ്ട്. കേരളം, മാഹി, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളില്‍ വരുന്ന നാലു ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article