ധർമടത്തെ തന്റെ ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ആർഎസ്എസ് നടപ്പാക്കുകയായിരുന്നു. സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡിനു നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചതു കൊണ്ടോ പോസ്‌റ്റര്‍ നശിപ്പിച്ചതു കൊണ്ടോ ഇടതുമുന്നണിയുടെ പ്രചാരണം തടയാനാകില്ല.
സർക്കാരിന്റെ സംരക്ഷണയിലുള്ള ചില ക്രിമിനൽ സംഘം ബോർഡുകൾ നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട ബോർഡ് വൈകിട്ട് തന്നെ പുന:സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.
മോദി -അമിത് ഷാ കൂട്ടുകെട്ട് കേരളത്തിലും ഇടപെടുന്നു എന്നതിന് തെളിവാണ് ഫ്ളക്‍സ് ബോര്‍ഡ് നശിപ്പിച്ചതിലൂടെ വ്യക്തമായത്. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതിലുള്ള നിരാശയാണ് ഇതിന് പിന്നിലെന്നും പിണറായി പറഞ്ഞു. ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചതിനെ തുടർന്ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മ്മടത്ത് പിണറായി വിജയന്റെ വീടിനു സമീപത്തു വച്ചിരുന്ന ഫ്ളക്സുകളാണ് അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ടൌണില്‍ സ്ഥാപിച്ച 300 മീറ്റര്‍ നീളത്തിലുള്ള ചരിത്രം പറയുന്ന ബോര്‍ഡാണ് നശിപ്പിച്ചത്. ഏഴോളം പേരോളം അടങ്ങുന്ന സംഘമാണ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ദൃക്ഷ്സാക്ഷികള്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.
പാണ്ട്യാലമുക്കിലെ പുത്തന്‍കണ്ടത്താണ് പിണറായിയുടെ ജീവചരിത്രം ആലേഖനം ചെയ്‌തു മുന്നൂറടി നീളമുള്ള ഫ്‌ളക്‍സാണ് നശിപ്പിക്കപ്പെട്ടത്. ഫ്‌ളക്‍സ് കീറി നിലത്തിട്ട ശേഷം സമീപത്തെ പോസ്‌റ്ററുകള്‍ നശിപ്പിക്കുകയും കൂട്ടിയിട്ട് തീ കത്തിക്കുകയുമായിരുന്നു.