'നീ ഒന്നും ഇനി ജീവിച്ചിരിക്കണ്ട' - ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടിക്ക് വധഭീഷണി

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (07:34 IST)
തിരുവനന്തപുരത്ത് ഐ എഫ് എഫ് കെയുടെ വേദിയ്ക്ക് സമീപം ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണി. മലപ്പുറം സ്വദേശിനി സജ്‌ലയാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും വധഭീഷണി ഉണ്ടായെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
 
'നീ ഒന്നും ഇനി ജീവിച്ചിരിക്കണ്ടെടീ, അവസാനമാണ്' എന്നിങ്ങനെ നീളുകയാണ് പെൺകുട്ടിക്ക് നേരെയുള്ള ഭീഷണി. മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് കളിച്ച മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നേരെ മതമൗലീക വര്‍ഗീയ വാദികള്‍ നടത്തിയ അവഹേളനത്തിനെതിരെയുള്ള പ്രതിഷേധമായിട്ടായിരുന്നു തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തിയത്. 
 
എയ്ഡ്സ്ദിനത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് പെൺകുട്ടികൾ ജിമിക്കി കമ്മല്‍ പാട്ടിന് ചുവട് വെച്ചത്. എന്നാൽ ഇത് മതവിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് നിരവധി പേരായിരുന്നു പെൺകുട്ടികളെ അസഭ്യം പറഞ്ഞത്. വ്യക്തിസ്വാതന്ത്ര്യവും മതവും രാഷ്ട്രീയവുമെല്ലാം കൂടിക്കലര്‍ന്ന മറ്റൊരു തലത്തിലേക്ക് ചര്‍ച്ച വഴി മാറി. 
 
അസ്ലീലപ്രചരണം നടത്തിയവര്‍ക്കെതിരെ വനിതാക്കമ്മീഷന്‍ സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article