മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തുവന്ന മതമൌലികവാദികള്ക്കെതിരെ രൂക്ഷമായി വിമര്‍ശനവുമായി അധ്യാപിക രംഗത്ത്. പൊന്നാനി എംഇഎസ് കോളേജിലെ അധ്യാപികയായ അമീറ അയിഷബീഗമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സദാചാരവാദങ്ങള്‍ സ്ത്രീയ്ക്ക് മാത്രമായി ഒതുങ്ങുന്നതല്ല. മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിക്കുകയാണ് വേണ്ടത്. പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്നമുള്ളോ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാല്‍ പ്രശ്നമില്ലേ ? അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുന്ന സുന്ദരന്മാരായ ആണുങ്ങളെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നുണ്ടെന്നും അമീറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.