ചലച്ചിത്ര മേള: തിയേറ്ററില്‍ പൊലീസ് കയറാന്‍ പാടില്ല, ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കരുത് - കമല്‍
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രദര്‍ശനം നടക്കുന്ന തിയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോൾ എഴുന്നേൽക്കാത്തവരെ പിടികൂടാൻ പൊലീസ് ഉള്ളില്‍ കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തിയേറ്ററുകളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ല. ഇതിനായി പൊലീസ് തിയേറ്ററില്‍ കയറേണ്ട ആവശ്യമില്ല. സ്വന്തം ഉത്തരവാദിത്തത്തിലാണ് ഈ സമയത്ത് എഴുന്നേല്‍ക്കെണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ മേളയ്ക്കിടെ ദേശീയഗാന സമയത്ത് ചിലര്‍ എഴുന്നേല്‍ക്കാതിരുന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് തീയേറ്ററിനുള്ളില്‍ കടക്കുകയും നിരവധി പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനെതിരെ വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.