കഴിഞ്ഞദിവസം പഞ്ചായത്ത് മുഖ്യനായ ഷിസ്തി സിങ് ഗോപാലിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ഒരു സ്വകാര്യവിവരം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഗോലാപിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. മുഖ്യന്റെ വീട്ടിലെത്തുമ്പോള്‍ പന്ത്രണ്ടോളം പേര് കാത്തിരിപ്പുണ്ടായിരുന്നു. ഇവിടെവെച്ച് വിചാരണ നടത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തു.