പുതിയ 13 ഫയര്‍ സ്റ്റേഷനുകള്‍

Webdunia
വ്യാഴം, 2 ജൂലൈ 2015 (19:13 IST)
സംസ്ഥാനത്ത് നാലു മിനി ഫയര്‍ സ്റ്റേഷനുകളും മൂന്നു സാറ്റലൈറ്റ് ഫയര്‍സ്റ്റേഷനുകളും ഉള്‍പ്പെടെ 13 പുതിയ ഫയര്‍ സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

വൈക്കം, കോന്നി, എരുമേലി, വേങ്ങര, പാനൂര്‍, ചവറ എന്നിവിടങ്ങളിലാണ് ഫയര്‍ സ്റ്റേഷനുകള്‍ അനുവദിക്കുന്നത്. വൈപ്പിന്‍, തകഴി, അടിമാലി, നെയ്യാര്‍ ഡാം എന്നിവിടങ്ങളില്‍ മിനി ഫയര്‍ സ്റ്റേഷനുകളാണു വരുന്നത്.

തിരുവനന്തപുരം ചാല, എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍, കോഴിക്കോട് മിഠായിതെരുവ് എന്നിവിടങ്ങളിലാണു സാറ്റലൈറ്റ് ഫയര്‍ സ്റ്റേഷനുകള്‍ അനുവദിച്ചിരിക്കുന്നത്.