നടി കനിഞ്ഞു; ജീ​ൻ പോ​ൾ ലാ​ല്‍ രക്ഷപ്പെട്ടേക്കും - ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഹൈ​ക്കോ​ട​തി

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (19:51 IST)
സം​വി​ധാ​യ​ക​ൻ ജീ​ൻ പോ​ൾ ലാ​ലി​നെ​തി​രാ​യ ന​ടി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്തു. പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആര്‍  റദ്ദാക്കിയിരിക്കുന്നത്.

ജീ​ൻ പോ​ളി​നെ കൂ​ടാ​തെ യു​വ​ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, ഹ​ണീ ബീ ​ടൂ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് വേ​ണു​ഗോ​പാ​ൽ, സ​ഹ​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ.

കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി ഈ മാസം 10ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ജീ​ൻ പോ​ളി​നെ കൂ​ടാ​തെ യു​വ​ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, ഹ​ണീ ബീ ​ടൂ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് വേ​ണു​ഗോ​പാ​ൽ, സ​ഹ​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ.

'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. ഇ​തി​ൽ അ​ന്വേ​ഷ​ണ​വും മൊ​ഴി​യെ​ടു​ക്ക​ലും പൊലീസ് തുടരുമ്പോഴാണ് കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്‌തത്.
Next Article