വെടിക്കെട്ട് കാണാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല: മകന്‍ ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 26 ഫെബ്രുവരി 2016 (11:33 IST)
തലവൂര്‍ ദുര്‍ഗാദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച വെടിക്കെട്ട് കാണാന്‍ മാതാപിതാക്കള്‍ മകനെ അനുവദിക്കാതിരുന്നതിന്‍റെ വിഷമത്തില്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആത്മഹത്യ ചെയ്തു. പനം‍പറ്റ പുതുമംഗലത്തു വീട്ടില്‍ അനില്‍കുമാര്‍ - ശോഭ ദമ്പതികളുടെ മകനായ അരുണ്‍ കുമാര്‍ എന്ന 16 കാരനാണു തൂങ്ങിമരിച്ചത്.

വിളക്കുടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അരുണ്‍ കുമാര്‍. ബുധനാഴ്ച രാത്രി 9 മണിക്കുള്ള വെടിക്കെട്ടുകാണാന്‍ പോകുന്നതില്‍ നിന്ന് മാതാപിതാക്കള്‍ അരുണിനെ വിലക്കി. തുടര്‍ന്നാണ് രാത്രി പത്തുമണിയോടെ അരുണ്‍ വീടിന്‍റെ സ്റ്റെയര്‍ കമ്പിയില്‍ ഷാളില്‍ തൂങ്ങിമരിച്ചത്.