മദ്യപിച്ച് മകന്റെ ഉപദ്രവം: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

ശ്രീനു എസ്
ശനി, 3 ജൂലൈ 2021 (13:36 IST)
എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. ഉദയംപേരൂരിലാണ് സംഭവം. എംഎല്‍എ റോഡിലെ സന്തോഷാണ് മരണപ്പെട്ടത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാന്‍സര്‍ രോഗിയായ സോമനെ സന്തോഷ് മദ്യപിച്ചെത്തി മര്‍ദ്ദിക്കുമായിരുന്നു. 
 
ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് കൊലനടന്നത്. കത്തികൊണ്ട് സോമന്‍ സന്തോഷിനെ കുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ ദിവസവും വഴക്കായിരുന്നതിനാല്‍ നാട്ടുകാര്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. അയല്‍വാസികളാണ് കുത്തേറ്റുകിടക്കുന്ന സന്തോഷിനെ കാണുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article