അവിഹിതം എതിര്‍ത്ത മകളെ അച്ഛന്‍ കൊന്നുതള്ളി; മൃതദേഹം പുറത്തെടുത്തു

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (15:35 IST)
അച്ഛനും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധന തുടങ്ങി. അവിഹിത ബന്ധത്തിന് തടസം നിന്നതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശി ബെന്നി കാമുകിയുമായി ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയത്.

മകളെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം റെയില്‍‌വേ ട്രാക്കില്‍ തള്ളുകയായിരുന്നു.  റെയില്‍‌വേ ട്രാക്കില്‍ കണ്ട മൃതദേഹത്തിന് അവകാശികളാരും വരാത്തതിനാല്‍ രണ്ടുമാസം മുമ്പ് അജ്ഞാത മൃതദേഹമെന്ന് കണ്ടത്തി പൊലീസ് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ മൃതദേഹം മറവു ചെയിരുന്നു.

എന്നാല്‍ ബെന്നിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരങ്ങള്‍ പുറത്തു വന്നത്. പ്രതികളെ പിടികൂടിയതോടെ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് പുറത്തുവന്നു. ജില്ലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക