അഞ്ചു വര്‍ഷം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. 12 വയസു മുതല്‍ മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് വൈക്കപ്രയാര്‍ സ്വദേശി സന്തോഷ് (44)നെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഭാര്യയേയും മകനേയും ഭീഷണിപ്പെടുത്തിയായിരുന്നു സന്തോഷ് കുട്ടിയെ പീഡീപ്പിച്ചത്.
വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡന വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ഇവര്‍ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി പരാതി നല്‍കുകയുമായിരുന്നു. ഇവര്‍ കുട്ടിയെ വിദഗ്‌ധമായി ചോദ്യംചെയ്യുകയും സംഭവത്തിന്റെ നിജസ്‌ഥിതി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് തുടര്‍നടപടികളെടുക്കുകയുമായിരുന്നു.
സമീപവാസികളായവര്‍ക്ക് ഇതു സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ സംശയമുണ്ടായിരുന്നു. നിരവധി തവണ ഇത് സന്തോഷിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. മകളെ പീഡിപ്പിക്കുന്നതിനെ എതിര്‍ത്ത മകനും ഇയാളില്‍ നിന്നും ഭീഷണിയുണ്ടായി. നിരവധി പ്രാവശ്യം പിതാവില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നുണ്ടായ മര്‍ദനത്തിന്റെ വേദന മകള്‍ മാതാവിനെ അറിയിച്ചിരുന്നെങ്കിലും ഇരുവരെയും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.