ആഡംബര കാറിനു ഫാന്‍സി നമ്പര്‍ കിട്ടാന്‍ മുടക്കിയത് 6.25 ലക്ഷം രൂപ

എ കെ ജെ അയ്യര്‍
ബുധന്‍, 4 നവം‌ബര്‍ 2020 (12:17 IST)
തൃശൂര്‍: പുതുതായി വാങ്ങിയ ആഡംബര കാറിനു അതിനു ചേരുന്നൊരു ഫാന്‍സി നമ്പര്‍ ലഭിക്കാനായി ഉടമ മുടക്കിയത് 6.25 ലക്ഷം രൂപ. കഴിഞ്ഞ ദിവസം തൃശൂര്‍ ആര്‍.ടി.ഓഫീസില്‍ ലേലത്തിലാണ് കെ.എല്‍.8 ബി.ഡബ്ള്യു 1 എന്ന നമ്പറിനായി ഇത്രയും തുക മുടക്കാന്‍ തയ്യാറായത്.
 
ഈ നമ്പര്‍ ലഭിക്കാനായി ഒരു പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്, മറ്റൊരു വ്യവസായി എന്നിവരും ലേലത്തില്‍ മത്സരിച്ചെങ്കിലും ലഭിക്കാതെ നിരാശരാകേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം കെ.എല്‍ 01 സി.കെ ഒന്ന് എന്ന നമ്പറിന് 31 ലക്ഷം രൂപയാണ് തിരുവനന്തപുരം ആര്‍.ടി.ഓഫീസില്‍ നടന്ന  ലേലത്തിലൂടെ ലഭിച്ചത്. ഈ റിക്കോഡ് തകര്‍ക്കാന്‍ ഇനി ആരെത്തുമെന്ന് കാത്തിരിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article