അല്‍സാജിലെ നാല് ഹാളുകളാണ് നിക്കാഹിന് ഒരുക്കിയിരുന്നത്. കോഴിക്കോടന്‍ ബിരിയാണിയാണ് പ്രധാന ഭക്ഷണം. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ നടന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങളും രാഷ്ട്രീയ നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു. താരങ്ങളെ കാണാന്‍ വന്‍ ജനാവലിയാണ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം തടിച്ചുകൂടിയത്. വിവാഹത്തോട് അനുബന്ധിച്ച് സുരക്ഷാസന്നാഹവും ഒരുക്കിയിരുന്നു.