നടൻ മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ സോഷ്യൽ മീഡിയ വഴി മോശമായ രീതിയിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
സിഐ ബൈജു കെ. പൗലോസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് നസീഹിനെ അറസ്റ്റ് ചെയ്തത്. മോഹന്‍ലാലടക്കം ചലച്ചിത്ര മേഖലയിലെ ഒട്ടേറെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവനകളുമായി നസീഹ് ഫേസ്ബുക്കിൽ സെൽഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നസീഹിനെ പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.