ഹായ് അയാം ടോണിക്കെതിരെ പോസ്റ്റ്; പെണ്‍കുട്ടികള്‍ക്ക് ആരാധകരുടെ അടി

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (17:26 IST)
അടുത്തിടെ പുറത്തിറങ്ങിയ "ഹായ് അയാം ടോണി" എന്ന ചിത്രം മോശമാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടികളെ മര്‍ദ്ദിച്ചെന്ന് പരാതി.തിരുവനന്തപുരം സ്വദേശികളായ സന സീന എന്നിവരാണ് ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയ ഇരുപതംഗ സംഘം  മര്‍ദ്ദിച്ചതായി പറഞ്ഞത്.


സുഹൃത്തുക്കളുമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമുണ്ടായതെന്ന് ഇവര്‍ പറഞ്ഞു. തങ്ങളെ ഇവര്‍ മൃഗീയമായി ആക്രമിക്കുകയായിരുന്നുവെന്നും പ്രതികരിക്കാന്‍ പോലും ആയില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.ആക്രമണത്തിനു പിന്നില്‍ ആസിഫ് അലിയുടെ ആരാധകരാണെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു.സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.















-