സ്വതന്ത്രപ്രവര്‍ത്തനം സാധ്യമാക്കാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദേശീയമാധ്യമദിനത്തോട് അനുബന്ധിച്ച് വിജ്ഞാന്‍ ഭവനില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ബാഹ്യ നിയന്ത്രണങ്ങള്‍ സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരാവസ്ഥക്കാലത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായപ്പോഴാണ് ഈ നിരോധനം നീക്കിയതെന്നും മോഡി ചൂണ്ടിക്കാട്ടി.
അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. സത്യം പറഞ്ഞതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഗുരുതരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെയുള്ള മാധ്യമങ്ങളുടെ പരിധിയില്ലാത്ത ആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിത്വഭാരത മിഷനെ പിന്തുണയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ചില തെറ്റുകളുടെ പേരില്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതിനെയും വിമര്‍ശിച്ചു.