ബിജെപി പ്രവര്‍ത്തകന്റെ വീടിന് സമീപം ബോംബ് കണ്ടെത്തി
കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് സമീപത്തു നിന്നും പൊലീസ് ബോംബ് കണ്ടെടുത്തു. മൂന്ന് ബോംബുകളാണ് കണ്ടെത്തിയത്.
ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീടിന് സമീപത്തു നിന്നുമാണ് ബോംബ് കണ്ടെത്തിയത്. ബിജുവിന്റെ വീട്ടിലെ വിറകു പുരയില്‍ ഇന്നലെ സ്ഥോടനം നടന്നിരുന്നു. പൊട്ടിത്തെറിയില്‍ ബിജുവിന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.