എക്സൈസ് റെയ്ഡ്: 6 പേര്‍ പിടിയില്‍

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (18:02 IST)
വര്‍ക്കലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡുകളില്‍ 6 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ്, വിദേശമദ്യം എന്നിവ വില്‍പ്പന നടത്തിയവരെയും പൊതു സ്ഥലത്ത് മദ്യപിച്ചവരെയുമാണ് അറസ്റ്റ് ചെയ്തത്.
 
മണമ്പൂര്‍ മുട്ടുകോണം പ്രദേശത്ത് കഞ്ചാവ് കച്ചവടം നടത്തിയ മെഷീന്‍ കോളനി ബാബു എന്ന 68 കാരനെ 10 പൊതി കഞ്ചാവുമായി വലയിലാക്കി. ഒറ്റൂര്‍ നെല്ലിക്കോട് വിദേശമദ്യ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ജയപ്രകാശ് എന്ന 64 കാരനെയും പിടികൂടി. പൊതുസ്ഥലത്ത് മദ്യപാനം നടത്തിയ കുളമുട്ടം സ്വദേശികളായ മുഹമ്മദ് അസ്ലാം, ജഹാം‍ഗീര്‍, വര്‍ക്കല കണ്ണംബ സ്വദേശി നാസര്‍, മുഹമ്മദ് എന്നിവരെ പിടികൂടി.
 
വര്‍ക്കല എക്സൈസ് ഇന്‍സ്പെക്റ്റര്‍ എസ്.അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു റെയ്ഡ് നടത്തിയത്.