തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും അതിക്രമവും : യുവാവ് പിടിയിലായി. കന്യാകുമാരി വിളവൻകോട് ചെന്താര തൊളിക്കോട് സ്വദേശി പി.രാജു (41) ആണ് വട്ടപ്പാറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബേസിൽ മൂന്നരയോടെ വട്ടപ്പാറയ്ക്കടുത്ത് വച്ചായിരുന്നു സംഭവം.
സർക്കാർ ഉദ്യോഗസ്ഥയും തിരുവനന്തപുരം സ്വദേശിയുമായ യുവതി ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് മടങ്ങവെയാണ് ദുരനുഭവം ഉണ്ടായത്. കോട്ടയത്ത് നിന്നായിരുന്നു പ്രതി ബസിൽ കയറിയത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ആദ്യം മുതൽ തന്നെ യുവതിയെ ശല്യപ്പെടുത്താൻ തുടങ്ങിയിരുന്നു. പിന്നീട് യുവതിയുടെ സമീപം വന്നിരിക്കുകയും ശരീരത്തിൽ കയറി പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു.