പീഡനക്കേസ് പ്രതികളായ നാല് പേർ പിടിയിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 31 മെയ് 2023 (18:51 IST)
മലപ്പുറം: പത്തു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ നാല് പ്രതികളെ പോലീസ് പിടികൂടി. സംഭവത്തിന് ശേഷം പോലീസ് കേസായതോടെ ഇവർ നാല് പേരും ചേർന്ന് ഗോവയിലേക്ക് കടക്കാൻ ശ്രമിക്കവേ തിരൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് മലപ്പുറം പോലീസ് പിടികൂടിയത്.

കോഡൂർ ഉറുദു നഗർ സ്വദേശികളായ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) എന്നിവരാണ് തിരൂർ പോലീസിന്റെ സഹായത്തോടെ മലപ്പുറം പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.

പീഡന വിവരം കുട്ടി അയൽക്കാരിയായ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. ഇവർ മാതാവിനെയും തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിച്ചു. തുടർന്നാണ് പോലീസ് കേസായത്. മലപ്പുറം ഡി.വൈ.എസ്.പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍