പരീക്ഷയില്‍ കൂട്ടക്കോപ്പിയടി നടത്തിയതുമായി ബന്ധപ്പെട്ട് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിന്‍റെ അംഗീകാരം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള മുതലമടയിലെ പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയുടെ അംഗീകാരമാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്.
കോളേജ് അധികാരികളുടെ ഒത്താശയോടെയാണു കൂട്ടക്കോപ്പിയടി നടന്നതെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരം സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷമാണു കോളേജിനെതിരെ നടപടിയുണ്ടായത്.
2013 മാര്‍ച്ചില്‍ നടന്ന ബിടെക് ഏഴാം സെമസ്റ്റര്‍ പരീക്ഷയിലാണു കൂട്ടക്കോപ്പിയടി നടന്നത്. മൂല്യനിര്‍ണയ വേളയില്‍ അധ്യാപകരാണ് ഇത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. 15 വിദ്യാര്‍ഥികളുടെ ഉത്തര കടലാസുകള്‍ ഇക്കാര്യം സ്ഥിരപ്പെടുത്തിയിരുന്നു.