തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 26 ഓഗസ്റ്റ് 2023 (17:34 IST)
തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. കുണ്ടുതോട് സ്വദേശി യു.കെ ജുനൈദ് (25) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ കോളേജില്‍ പഠിക്കുന്ന തൊട്ടില്‍പ്പാലം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 
 
പ്രതിയുടെ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയില്‍ കെട്ടിയിട്ട നിലയില്‍ വിവസ്ത്രയായി കണ്ടെത്തിയത്. പോലീസെത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. പ്രതിയെ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article