വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദയാത്ര പോയ പത്തിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ടുപേര്‍ക്ക് എലിപ്പനി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 മാര്‍ച്ച് 2023 (08:57 IST)
വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദയാത്ര പോയ പത്തിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
അതേസമയം അഞ്ചുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഞ്ചുമുതല്‍ പത്തുവയസുവരെ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article