വേനല്‍കാലത്ത് കാത്തിരിക്കുന്നത് ചൂടുകുരുമുതലുള്ള രോഗങ്ങള്‍, ഇക്കാര്യങ്ങളില്‍ ജാഗ്രത വേണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 മാര്‍ച്ച് 2023 (15:44 IST)
വെയിലേല്‍ക്കുമ്‌ബോള്‍ ചര്‍മ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. പനി, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി പൊള്ളുന്നതനുസരിച്ച് കുമിളകള്‍ വരുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും കാണാറുണ്ട്.
 
ശക്തമായ വെയിലുള്ളപ്പോള്‍ കഴിവതും പുറത്തിറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.
 
ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക, വീടുകളില്‍ തന്നെ ശുദ്ധജലത്തില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഭക്ഷണത്തില്‍ എരിവ്, പുളി, മസാലകള്‍ എന്നിവ പരമാവധി നിയന്ത്രിക്കുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍