ഇടുക്കിയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 മാര്‍ച്ച് 2023 (17:58 IST)
ഇടുക്കിയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടി കയത്തിലാണ് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. 5 അംഗസംഘം അടങ്ങുന്ന വിദ്യാര്‍ത്ഥികളാണ് കുളിക്കാന്‍ ഇറങ്ങിയത്. കാലടി മഞ്ഞപ്ര സ്വദേശികളായ റിച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നിവരാണ് മുങ്ങി മരിച്ചത്.
 
മരണപ്പെട്ട മൂന്നുപേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പാറുക്കുട്ടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപകടം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍