താനൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണില്‍ പത്തിലധികം ഗുളികകള്‍ കണ്ടെത്തി. മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ബണ്ണിലാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെളുത്ത നിറത്തിലുള്ള ഗുളികകള്‍ എന്തിനുള്ളതെന്നും എങ്ങനെ ഇത് ബണ്ണിനകത്ത് എത്തിയെന്നും ഇതുവരെ വ്യക്തമല്ല.