കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ നടുറോഡില്‍ വച്ച് വെട്ടി

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഡിസം‌ബര്‍ 2022 (13:31 IST)
കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ യുവതിക്ക് നടുറോഡില്‍ വെച്ച് വെട്ടേറ്റു. എന്നാല്‍ അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിനി സന്ധ്യക്കാണ് വെട്ടേറ്റത്. വെട്ടേറ്റ് കൈ അറ്റു പോകുന്ന അവസ്ഥയിലാണ്. ഇന്ന് പതിനൊന്ന് മണിയോട് കലൂര്‍ ആസാദ് റോഡില്‍ വെച്ചാണ് സംഭവം. ഇവരുടെ മുന്‍ കാമുകന്‍ ഫറൂഖാണ് വെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.
 
രണ്ട് യുവതികള്‍ റോഡിലൂടെ നടന്ന് പോകുമ്‌ബോള്‍ ബൈക്കിലെത്തിയ ഒരാള്‍ വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി വിശദീകരിച്ചത്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍