'ദളപതി 67'അപ്‌ഡേറ്റ്, വിജയ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത

കെ ആര്‍ അനൂപ്

വെള്ളി, 2 ഡിസം‌ബര്‍ 2022 (14:55 IST)
2021 ലെ ബ്ലോക്ക്ബസ്റ്റര്‍ 'മാസ്റ്റര്‍'ന് ശേഷം വിജയ്യും സംവിധായകന്‍ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. നടന്റെ 67-ാമത്തെ ചിത്രത്തിന് 'ദളപതി 67' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ മുഹൂര്‍ത്ത പൂജ ഡിസംബര്‍ 5 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
'വിക്രം' സിനിമയില്‍ ചെയ്തപോലെ പ്രമോഷന്‍ വീഡിയോ ആകും ആദ്യം ചിത്രീകരിക്കുക. ഗൗതം മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു, 14 വര്‍ഷത്തിന് ശേഷം തൃഷ വിജയ്ക്കൊപ്പം അഭിനയിക്കുമെന്നാണ് വിവരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍