'ദളപതി 67' ചിത്രീകരണം ജനുവരിയില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 29 നവം‌ബര്‍ 2022 (11:01 IST)
'ദളപതി 67'ഒരുങ്ങുകയാണ് വിജയനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. 'ദളപതി 67'കൂടുതല്‍ ഭാഗങ്ങളും കാശ്മീരില്‍ ചിത്രീകരിക്കും എന്നാണ് വിവരം. ഷൂട്ടിംഗ് മൂന്നാറില്‍ നടത്തുവാനും നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്‌തെങ്കിലും അത് മാറ്റുകയായിരുന്നു.
 
സിനിമയിലേക്ക് മലയാളി താരങ്ങളായ നിവിന്‍ പോളി പൃഥ്വിരാജ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. വിശാല്‍ സിനിമയുടെ ഭാഗമാണെന്നും പറയപ്പെടുന്നു.
 
  
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍