ദളപതി 67 ല്‍ പൃഥ്വിരാജും ! ലോകേഷ് കനകരാജ് വിളിച്ചെങ്കിലും ഡേറ്റ് കൊടുത്തില്ലെന്ന് റിപ്പോര്‍ട്ട്

ശനി, 29 ഒക്‌ടോബര്‍ 2022 (11:52 IST)
ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്നുവെച്ച് പൃഥ്വിരാജ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 ലേക്കാണ് പൃഥ്വിരാജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ കാരണം പൃഥ്വിരാജ് ഡേറ്റ് നല്‍കിയില്ലെന്നാണ് വിവരം. ദളപതി 67 ല്‍ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ ദക്ഷിണേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
ദളപതി 67 ന് വേണ്ടി പൃഥ്വിരാജിന്റെ 60 ദിവസങ്ങളാണ് ലോകേഷ് ആവശ്യപ്പെട്ടത്. വളരെ വ്യത്യസ്തമായ ലുക്കില്‍ പൃഥ്വിരാജിനെ അവതരിപ്പിക്കാനായിരുന്നു ആലോചന. എന്നാല്‍ ഇത്രയും ദിവസം മാറ്റിവെയ്ക്കാനില്ലാത്തതുകൊണ്ടാണ് പൃഥ്വിരാജ് ഈ ഓഫര്‍ നിരസിച്ചത്. 
 
ഡിസംബര്‍ ആദ്യ വാരത്തില്‍ ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തൃഷയായിരിക്കും ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് ദത്തും ദളപതി 67 ല്‍ പ്രധാന വേഷത്തിലെത്തും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍