'ദളപതി 67'ല്‍ നടന്‍ വിശാലും ?

കെ ആര്‍ അനൂപ്

ചൊവ്വ, 1 നവം‌ബര്‍ 2022 (16:56 IST)
ലോകേഷ് കനകരാജിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. വിജയ് നായകനായി എത്തുന്ന സിനിമയില്‍ നടന്‍ വിശാലും ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ വിശാലും പ്രധാന വേഷത്തില്‍ എത്തുമെന്ന് പറയപ്പെടുന്നു.'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിന്റെ സെറ്റില്‍ ലോകേഷ് കനകരാജ് വിശാലിനെ കാണാനെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 
സഞ്ജയ് ദത്ത്,അര്‍ജുന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍