സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സാക്ഷി മൊഴി മാറ്റി

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഡിസം‌ബര്‍ 2022 (13:21 IST)
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സാക്ഷി മൊഴി മാറ്റി. കേസിലെ മുഖ്യ സാക്ഷി പ്രശാന്താണ് മൊഴി മാറ്റിയത്. നേരത്തെ ഇയാളുടെ സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു യുവാവിന്റെ മൊഴി. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി പ്രശാന്ത് പറഞ്ഞിരുന്നു.
 
ഈ മൊഴിയാണ് പ്രശാന്ത് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്‍പിലാണ് മൊഴിമാറ്റിയത്. എന്നാല്‍ മൊഴിമാറ്റാനിടയായ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍