യൂത്ത് കോൺഗ്രസിൽ ഫുട്ബോൾ വിവാദം, ഷാഫി പറമ്പിലിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യം

വ്യാഴം, 1 ഡിസം‌ബര്‍ 2022 (17:49 IST)
ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി പോയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായ ഷാഫി പറമ്പിലിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ നേതൃത്വത്തിന് പരാതി പ്രവാഹം. ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയനേതൃത്വത്തിന് ലഭിച്ചിക്കുന്നത്.
 
സർക്കാരിനെതിരെ പ്രവർത്തകർ സമരം ചെയ്യുമ്പോൾ പ്രസിഡൻ്റ് ഖത്തറിൽ ഉല്ലസിക്കുകയാണെന്ന് പരാതികളിൽ പറയുന്നു.  കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയതിനെ തുടർന്നുണ്ടായ വിവാദത്തിന് കാരണമായത് ഷാഫി പറമ്പിലിൻ്റെ മൗനമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്. ഇതിനിടയിലാണ് പുതിയ ഫുട്ബോൾ വിവാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍