വിവാദ പ്രസ്താവന: തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഡിസം‌ബര്‍ 2022 (11:00 IST)
മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദി എന്ന് വിളിച്ച വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ.തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെയാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തീവ്രവാദി എന്ന് വിളിച്ചത്.
 
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെയാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് അസഭ്യവര്‍ഷം ചൊരിയുന്നത്. സമരം ഒത്തുതീര്‍പ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാന്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തുണ്ട്. എന്ത് പ്രത്യേക താല്പര്യമാണ് ഇക്കാര്യത്തില്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനുള്ളത് എന്നറിയാന്‍ താല്പര്യമുണ്ട്. ഇത്തരം ഉമ്മാക്കികള്‍ കണ്ട് പുറകോട്ട് പോകുന്ന ആളല്ല വി അബ്ദുറഹിമാന്‍ എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍