അമ്പലപ്പുഴയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഡിസം‌ബര്‍ 2022 (09:09 IST)
അമ്പലപ്പുഴയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കല്‍ അശോക് കുമാറിന്റെ ഭാര്യ വിദ്യയുടെ മൂന്ന് ആടുകളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി തെരുവുനായ്ക്കളുടെ ബഹളം കേട്ടിരുന്നു. രാവിലെ നോക്കുമ്പോള്‍ ആടുകളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടാതെ ഒരാടിനെ പകുതി തിന്ന നിലയിലും കണ്ടെത്തി. ഗര്‍ഭിണിയായ ഒരാടിനെയും ഒരു മുട്ടനാടിനെയും ആണ് നായകള്‍ കൊന്നത്.
 
വീട്ടുകാര്‍ക്ക് 60000 രൂപയോളം നഷ്ടം സംഭവിച്ചുവെന്നാണ് പരാതി. അതേ സമയം കഴിഞ്ഞദിവസം മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ മലപ്പുറം സ്വദേശി റിസ്വാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍