കൊല്ലത്ത് ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചതായി പരാതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഡിസം‌ബര്‍ 2022 (09:13 IST)
കൊല്ലത്ത് ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചതായി പരാതി. വെട്ടകവല സ്വദേശി വിജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ജോലിയുടെ കൂലി ചോദിക്കാന്‍ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. മകള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല. 
 
ഇതുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. തങ്കപ്പന്‍ പിള്ള എന്ന ആള്‍ പട്ടിക കൊണ്ട് യുവാവിന്റെ മുഖത്ത് അടിച്ചെന്നാണ് പരാതി. നിലവിളിയായിട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍