മില്‍മ പാല്‍ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:52 IST)
മില്‍മ പാല്‍ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് ആറ് രൂപ നിരക്കില്‍ മില്‍മ പാലിന്റെ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തുമാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.
 
പാല്‍ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കുമ്‌ബോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം (5.025 രൂപ) കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.75 ശതമാനവും (0.045 രൂപ) ഡീലര്‍മാക്കും സംഘങ്ങള്‍ക്കും 5.75 ശതമാനം വീതവും (0.345 രൂപ) മില്‍മക്ക് 3.5 ശതമാനവും (0.21 രൂപ) പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് 0.5 ശതമാനവും ( 0.03 രൂപ) ലഭ്യമാകുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്. 3.0/8.5 ഗുണനിലവാരമുളള പാല്‍ സംഘത്തില്‍ കര്‍ഷകര്‍ നല്‍കുമ്‌ബോള്‍ 5.025 രൂപ കര്‍ഷകന് അധികമായി ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍