ഗുരുവായൂര്‍ ഏകാദശി: ഇന്ന് പ്രാദേശിക അവധി

ശനി, 3 ഡിസം‌ബര്‍ 2022 (09:23 IST)
ഗുരുവായൂര്‍ ഏകാദശി ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് ഉദയാസ്തമയപ്പൂജയോടെയാണ് ആഘോഷം. ഏകാദശി പ്രമാണിച്ചു ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അതേസമയം, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍