കേരളത്തിൽ നിന്നും കമ്മ്യൂണിസത്തെ ഇല്ലാതാക്കും, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് തേജസ്വി സൂര്യ
വെള്ളി, 2 ഡിസംബര്‍ 2022 (18:05 IST)
കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യുമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം പി. കണ്ണൂരിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണദിനത്തിൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസം വികസനത്തിന് എതിരാണ്. കേരളത്തിൽ ആകെ തൊഴിൽ നൽകുന്നത് സർക്കാർ മാത്രമാണ്. അതാകട്ടെ സിപിഐഎമ്മുകാർക്ക് മാത്രമേ ലഭിക്കുന്നുള്ളു. കേരളത്തിൽ നിക്ഷേപങ്ങൾ വരുന്നില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.