പനിച്ചു വിറച്ച് എറണാകുളം; ഡെങ്കിപ്പനിയും എച്ച്1 എന്‍1 കേസുകള്‍ കുതിച്ചുയരുന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 ജൂലൈ 2024 (13:44 IST)
പനിച്ചു വിറച്ച് എറണാകുളം. ഡെങ്കിപ്പനിയും എച്ച്1 എന്‍1 കേസുകള്‍ ജില്ലയില്‍ കുതിച്ചുയരുന്നു. ബുധനാഴ്ച പുതിയതായി 62 ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 23ന് 52 പേര്‍ക്കും ജൂലൈ 22ന് 25 പേര്‍ക്കും 20ന് 69 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതേസമയം ബുധനാഴ്ച മൂന്നു പേര്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.
 
കൂടാതെ അഞ്ചുപേര്‍ക്ക് മഞ്ഞപ്പിത്തവും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വൈറല്‍ പനി കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ജൂലൈ 20 മുതല്‍ 24 വരെ 4000 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത്. അതേസമയം ഈ വര്‍ഷം 145 പേര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍