പനിയാണ് മലേറിയയുടെ പ്രധാന ലക്ഷണം. പനി, തലവേദന, വിറയല്‍ എന്നിവ പ്രകടമായ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം. തലകറക്കം, ഛര്‍ദി, പേശികളില്‍ വേദന, കടുത്ത ക്ഷീണം, അമിതമായ വിയര്‍പ്പ്, വയറുവേദന, അപസ്മാരം, ബോധക്ഷയം, രക്തരൂക്ഷിതമായ മലം എന്നിവയും മലേറിയയുടെ ലക്ഷണങ്ങളാണ്.
കൊതുക് കടിയില്‍ നിന്ന് സ്വയം സംരക്ഷിക്കുകയാണ് മലേറിയ വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. കൊതുക് കയറാതെ വീടിന്റെ ജനലുകളും വാതിലുകളും അടയ്ക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ടോയ്ലറ്റ് രണ്ട് ദിവസം കൂടുമ്പോള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മലേറിയയെ ഒരു പരിധിവരെ പ്രതിരോധിക്കാം.