കഴിഞ്ഞ ദിവസം അന്തരിച്ച ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലിയെ മലയാളി കായിക താരമാക്കിയുള്ള കായികമന്ത്രി ഇ പി ജയരാജന്റെ അനുസ്മരണം കേരളത്തിൽ മാത്രമായിരുന്നു ചർച്ചയായത്. എന്നാൽ അത് ഇന്ന് രാജ്യാന്തര ലെവലിലേക്കും മാറിയിരിക്കുകയാണ്.
അലിയെക്കുറിച്ചുള്ള കായിക മന്ത്രിയുടെ വിവരത്തെയാണ് എല്ലാവരും മുതലെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ അനുസ്‌മരണത്തിന് ദേശീയ രാജ്യാന്തര മാധ്യമങ്ങളില്‍ ഇ പി ജയരാജൻ താരമായി മാറിയിരിക്കുകയാണ്.
കേരള കായിക മന്ത്രിയുടെ മുഹമ്മദ് അലി അനുസ്‌മരണത്തില്‍ ഞെട്ടിത്തരിച്ച് കേരള ജനത' എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ്സിന്റെ വാര്‍ത്താ തലക്കെട്ട്. മുഹമ്മദ് അലി മലയാളി കായികതാരമാണെന്ന് കേരള കായിക മന്ത്രി കരുതുന്നു' എന്ന തലക്കെട്ടോടെയാണ് അമേരിക്കന്‍ മാധ്യമമായ ഹഫിംഗ്‌ടണ്‍ പോസ്‌റ്റിന്റെ ഇന്ത്യന്‍ എഡിഷനിലെ വാര്‍ത്ത.