എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് സ്വദേശി ഷാഫിൽ മാഹീനാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകൾ ആൺകുട്ടികൾ നേടി.
കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി. ആദ്യ 5,000 റാങ്കിൽ 2.535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.