കളിപ്പാട്ടമാണെന്ന് കരുതി എടുത്തത് പാമ്പിന്‍ കുഞ്ഞിനെ; പിന്നെ സംഭവിച്ചത്... ദൃശ്യങ്ങള്‍

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (11:02 IST)
വീടിന്റെ ഗേറ്റിനു മുന്നില്‍ കിടന്നിരുന്ന ഒരു ചെറിയ 'സാധനം' തന്റെ നായക്കുട്ടിക്ക് കളിക്കാന്‍ കൊടുക്കാമെന്ന് കരുതി കുനിഞ്ഞെടുത്ത ഒരു സ്ത്രീക്കു പറ്റിയ അബദ്ധമാണ് ചിരിപടര്‍ത്തി ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാലിഫോര്‍ണിയ സ്വദേശിനിക്കാണ് ഇത്തരമൊരു അബദ്ധം പറ്റിയത്.
 
ബാത്ത്‌റൂം വേഷത്തില്‍ ഇരുട്ടില്‍ ഒരു ടോര്‍ച്ചുമായി വരുന്ന സ്ത്രീ ഗേറ്റിനു മുന്നില്‍ കിടക്കുകയായിരുന്ന വസ്തു തന്റെ നായ്ക്കുട്ടിക്ക് കളിക്കാന്‍ കൊടുക്കാനായി കുനിഞ്ഞെടുത്തു. എന്നാല്‍ എടുത്ത ശേഷമാണ് അതൊരു പാമ്പിന്റെ കുഞ്ഞാണെന്ന് അവര്‍ക്ക് മനസ്സിലായത്. 
 
ഇതോടെ അതിനെ അവര്‍ വലിച്ചെറിയുകയും നിലവിളിച്ചുകൊണ്ട് ഓടുകയുമാണ് ചെയ്തത്. അവരുടെ കൂടെയുണ്ടായിരുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിനേയും വീഡിയോയില്‍ കാണാം. ചിരിപടര്‍ത്തുന്ന ഈ വീഡിയോ സ്ത്രീയുടെ ഭര്‍ത്താവ് തന്നെയാണ് യു ട്യൂബില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം: 
Next Article