അവധിയെടുത്ത് മുങ്ങിനടക്കുന്നു: 380 ഡോക്ടർമാരടക്കം 400 ലധികം ജീവനക്കാരെ പിരിച്ചുവിട്ടു

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:10 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരെ ഏറെ ആവശ്യമായ സമയത്തും അനധികൃത അവധിയെടുത്ത് മുങ്ങി നടക്കുന്ന ജീവനക്കാരെ സർവിസിൽനിന്നും പിരിച്ചുവിട്ട് ആരോഗ്യ വകുപ്പ്. 380 ഡോക്ടർമാരടക്കം 400 ലധികം ജീവനക്കാരെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പിരിച്ചുവിട്ടത്. സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയവരിൽനിന്നും ബോണ്ട് തുക തിരികെപിടിച്ചാണ് പിരിച്ചുവിടൽ നടപടി. ആവശ്യമെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
 
കൊവിഡും പ്രകൃതി ദുരന്തങ്ങളും ഉൽപ്പടെയുള്ള സാഹചര്യത്തെ നേരിടുമ്പോൾ മതിയായ ജീവനക്കാരില്ലാത്തത് വലിയ വെല്ലുവിളി തിർത്തിരുന്നു. സർവീസിലുള്ള ജീവനക്കാാർ അനധികൃത അവധിയിൽ തുടരുന്നത് പ്രധാന പ്രശ്നമാണെന്ന് കണ്ടെത്തിയതോടെയാണ് സർക്കാർ നടപടിയ്ക്ക് തീരുമാനിച്ചത്. അനധികൃത ലീവിൽ തുടരുന്നവരോട് തിരികെ ജോലിയിൽ പ്രവേശിയ്ക്കാൻ പ്രത്യേക നോട്ടീസും, മാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും നൽകിയിരുന്നു. രണ്ട് തവണ അവസരം നൽകിയിട്ടും തിരിച്ചെത്താൻ തയ്യാറാവാത്തവരെ പിരിച്ചുവിടാൻ തീരുമാനിയ്ക്കുകയായിരുന്നു. സർവീസ് ചട്ടം 15 പ്രകാരം ഇത്തരക്കാരെ പിരിച്ചുവിട്ട് പകരം നിയമനം നടത്താനാണ് സർക്കാരിന്റെ തീരുമാനം.   

അനുബന്ധ വാര്‍ത്തകള്‍

Next Article