കാട്ടാന വേട്ടയോട് അനുബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കോതമംഗലം വടാട്ടുപാറ കണിയാന്‍കുടി റെജിയെന്ന 35 കാരനാണു ക്രൈംബ്രാഞ്ച് ടെമ്പിള്‍ തെഫ്റ്റ് സ്വാഡ് വിഭാഗം പിടികൂടിയത്.
കഴിഞ്ഞ മാസം 24 നു ഭൂതത്താന്‍ കെട്ടില്‍ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കൂട്ടാളികളായ രാജു, രാജേഷ് എന്നിവരെ പിടികൂടിയിരുന്നു. തൃപ്രയാര്‍ ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ മുതലമടയില്‍ നടത്തിയ അന്വേഷണമാണ് റെജിയെ വലയിലാക്കാന്‍ സഹായിച്ചത്.